Quantcast

കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും മുങ്ങി; ആറ് ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു

എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    7 July 2023 8:03 AM GMT

കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും മുങ്ങി;   ആറ് ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു
X

കൊച്ചി: എറണാകുളം ജില്ലയുടെ റൂറൽ മേഖലകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പറവൂർ, പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം തുടങ്ങിയിടങ്ങളിൽ ഇന്ന് പുലർച്ചെ ആരംഭിച്ച മഴയ്ക്ക് ശമനമുണ്ടായിട്ടില്ല. കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്ത് വീണ്ടും മുങ്ങി. ബ്ലാവനയിലെ ജങ്കാർ സർവീസ് കൂടി നിലച്ചതോടെ ആറ് ആദിവാസി ഊരുകൾ ഒറ്റപ്പെട്ട നിലയിലാണ്. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.

ചാലക്കുടിപ്പുഴയുടെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. എറണാകുളം ജില്ലയിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 17 കുടുംബങ്ങളിലായി 42 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ പീച്ചി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടായ പശ്ചിമ കൊച്ചിയിൽ കടലാക്രമണത്തിന് ശമനം ഉണ്ടായിട്ടുണ്ട്. ഇതോടെ കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള സ്ഥലങ്ങളിൽ ജെസിബി ഉപയോഗിച്ച് മട കെട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story