Quantcast

മാധ്യമ വേട്ട; കെയുഡബ്ല്യുജെ പ്രതിഷേധം ഇന്ന്

ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ചും ധർണയും നടത്തും

MediaOne Logo

Web Desk

  • Published:

    24 Dec 2024 1:55 AM GMT

KUWJ
X

തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമം ലേഖകന്‍റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിന്. ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ചും ധർണയും നടത്തും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കുമാണ് മാർച്ച്.

തിരുവനന്തപുരത്ത് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മാർച്ച് ഉദ്ഘാടനം ചെയ്യും. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന നീക്കങ്ങൾ മാധ്യമപ്രവർത്തനത്തിനു കൂച്ചുവിലങ്ങ് ഇടാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇതിനെതിരെ നിയമപരമായും ശക്തമായും പോരാട്ടം സംഘടിപ്പിക്കുമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.



TAGS :

Next Story