Quantcast

ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി കെ.വി തോമസ്: കാബിനറ്റ് റാങ്കോടെ നിയമനം

മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം.

MediaOne Logo

Web Desk

  • Updated:

    2023-01-19 07:48:04.0

Published:

19 Jan 2023 6:30 AM GMT

kv thomas, Kerala Goverment
X

കെ.വി തോമസ്

തിരുവനന്തപുരം: കെ.വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കാൻ തീരുമാനം. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതാണ് കെ.വി തോമസിനെ.

സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിനാണ് കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. അതിന് ശേഷം സിപിഎമ്മും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ കെ.വി തോമസിനെ ഭരണപരിഷ്കാര കമ്മീഷന്‍ അടക്കമുള്ള പദവികളിലേക്ക് പരിഗണിച്ചിരിന്നു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച കെ.വി തോമസിനെ അവിടെ തന്നെ നിയമിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായിട്ടാണ് കെ.വി തോമസിന് നിയമനം. ക്യാബിനറ്റ് റാങ്കോടെ നിയമനം നല്‍കാനാണ് മന്ത്രിസഭ തീരുമാനം. നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ എ സമ്പത്തിന് സമാനമായ നിയമനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മന്ത്രിയായും എം.പിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയമുള്ള കെ.വി തോമസിന് ഉദ്യോഗസ്ഥ തലത്തില്‍ അടക്കം ഉള്ള ബന്ധം സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് നിയമനം നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കെ.വി തോമസ് പ്രതികരിച്ചു

അതേസമയം കെ.വി തോമസിനെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് എത്തി. ഡൽഹി ക്ലൈമറ്റ് നല്ല ഇഷ്ടമുള്ള ആളാണ് കെ.വി തോമസ്. ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർ ഒന്നും കോണ്ഗ്രസിൽ ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

TAGS :

Next Story