Quantcast

കെ.വി തോമസ് സിപിഎം സെമിനാർ വേദിയിൽ; അച്ചടക്ക നടപടിക്ക് കോൺഗ്രസ്

സെമിനാറിൽ പങ്കെടുക്കുന്നതിന്റ പേരിൽ അച്ചടക്ക നടപടിയെടുത്താലും താൻ കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-04-09 11:46:15.0

Published:

9 April 2022 11:43 AM GMT

കെ.വി തോമസ് സിപിഎം സെമിനാർ വേദിയിൽ; അച്ചടക്ക നടപടിക്ക് കോൺഗ്രസ്
X

കെ.വി. തോമസ് പങ്കെടുക്കുന്ന, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ കണ്ണൂരില്‍ തുടങ്ങി. ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥി. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ചാണ് കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്. സെമിനാറിൽ പങ്കെടുക്കുന്നതിന്റ പേരിൽഅച്ചടക്ക നടപടിയെടുത്താലും താൻ കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

എഐസിസി നിർദ്ദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ.വി. തോമസിനെതിരെ, കോൺഗ്രസിന്‍റെ നടപടിയും ഉടൻ ഉണ്ടാകും. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയിൽ ഉയർന്നിട്ടുള്ളത്.

ഇന്നലെ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ചാണ് കെ വി തോമസിനെ സ്വീകരിച്ചത്.

TAGS :

Next Story