Quantcast

' ഇനി പലരും വഴിയാധാരമാകും, കെ.വിതോമസ് ഇന്നലെ ചെയ്തത് ജീവിതത്തിലെ വലിയ പുണ്യകർമം' ;ഇ.പി ജയരാജൻ

'യു.ഡി.എഫിനെ തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് സൗഭാഗ്യം വന്നിരിക്കുകയാണ്. ഇതിനെ യു.ഡി.എഫുകാർ ആരെങ്കിലും സൗഭാഗ്യമായി കാണുന്നുണ്ടോ എന്നറിയില്ല'

MediaOne Logo

Web Desk

  • Published:

    13 May 2022 8:32 AM GMT

 ഇനി പലരും വഴിയാധാരമാകും, കെ.വിതോമസ് ഇന്നലെ ചെയ്തത് ജീവിതത്തിലെ വലിയ പുണ്യകർമം ;ഇ.പി ജയരാജൻ
X

തിരുവനന്തപുരം: കോൺഗ്രസിൽ ഇനി പലരും വഴിയാധാരമാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പുറത്താക്കാൻ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടതൊള്ളൂ. ഇത് എല്ലാവർക്കും പിന്നാലെ വരുന്നുണ്ടെന്ന് ഓരോരുത്തരും ഓർത്താൽ നല്ലതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

'കെ.വി തോമസ് ഞങ്ങളുടെ വേദിയിൽവന്ന് പിന്തുണ പ്രഖ്യാപിച്ചു. ഇനി ഞങ്ങളെന്താണ് ഉൾക്കൊള്ളാൻ ബാക്കി. ഇന്നലെ ഞാൻ അദ്ദേഹത്തിന് നല്ലൊരു ഷാൾ കൊടുത്ത് ആദരിച്ച് സ്വീകരിച്ചില്ലേ. അദ്ദേഹം ജീവിതത്തിലെ വലിയ പുണ്യകർമാണ് ചെയ്തതെന്നും' ജയരാജൻ പറഞ്ഞു. 'കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തും. ഏത് പരാതികൾ കിട്ടിയാലും പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അതിൽ ആർക്കും സംശയം വേണ്ടെന്നും ജയരാജൻ പറഞ്ഞു.

സമസ്തയുടെ വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തെക്കുറിച്ചും മലപ്പുറത്ത് എൽ.ഡി.എഫ് കൗൺസിലറും മുൻ അധ്യാപകനുമായി കെ.വി ശശികുമാറിനെതിരെ ഉയർന്ന പീഡന പരാതികളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്നലെ എൽ.ഡി.എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന പ്രസ്താവനയെയും ജയരാജൻ ന്യായീകരിച്ചു. 'യു.ഡി.എഫിനെ തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് സൗഭാഗ്യം വന്നിരിക്കുകയാണ്. ഇതിനെ യു.ഡി.എഫുകാർ ആരെങ്കിലും സൗഭാഗ്യമായി കാണുന്നുണ്ടോ എന്നറിയില്ല. ഇടക്കാല തെരഞ്ഞെടുപ്പ് വരുന്നത് അവരെ തോൽപ്പിക്കാൻ ജനങ്ങൾക്ക് ലഭിച്ചിട്ടുള്ള സൗഭാഗ്യമാണ്.ആ സൗഭാഗ്യം ജനങ്ങൾ തെളിയിക്കുമെന്നും' ജയരാജൻ പറഞ്ഞു.

TAGS :

Next Story