Quantcast

എഐസിസി കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി കെ.വി തോമസ്

ഇ-മെയിൽ മുഖേനെയാണ് മറുപടി നൽകിയത്. നാളെ രേഖാമൂലം മറുപടി നൽകും

MediaOne Logo

Web Desk

  • Updated:

    2022-04-17 16:22:50.0

Published:

17 April 2022 4:20 PM GMT

എഐസിസി കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി കെ.വി തോമസ്
X

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കൽ നോട്ടീസിന് കെ.വി തോമസ് വിശദീകരണം നൽകി. ഇ-മെയിൽ മുഖേനെയാണ് മറുപടി നൽകിയത്. നാളെ രേഖാമൂലം മറുപടി നൽകും.

സിപിഎം സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന പാർട്ടി നിർദ്ദേശം ലംഘിച്ചതിനാൽ നടപടിയെടുക്കാതിരിക്കാൻ വിശദീകരണം നൽകണമെന്ന് നേരത്തെ എഐസിസി കെ വി തോമസിനോട് ആവശ്യപെട്ടിരുന്നു. അതേസമയം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയോഗത്തിലേക്ക് കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നൽകിയ കത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്ന് അച്ചടക്ക സമിതി വിലയിരുത്തി. പാർട്ടി ഭരണ ഘടന പ്രകാരം തന്നെ കാര്യങ്ങൾ നീങ്ങട്ടെയെന്ന് എ കെ ആൻറണി നിർദ്ദേശിച്ചു. അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് കെ വി തോമസ് പ്രതികരിച്ചത്.

പാർട്ടി കോൺഗ്രസിന് പോകരുതെന്ന് ശശി തരൂരിനും കെ വി തോമസിനും നിർദേശം നൽകണമെന്ന് കോൺഗ്രസ് എംപിമാർ ഒറ്റക്കെട്ടായി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിലക്കുണ്ടായത്. നിരവധി നേതാക്കന്മാർ കോൺഗ്രസ് വിട്ടു മറ്റുപാർട്ടികളിലേക്ക് ചേക്കേറുമ്പോൾ അച്ചടക്ക നടപടിയെടുത്ത് ഒരു നേതാവിനെ കൂടി പുറത്തു കളയാൻ ദേശീയ നേതൃത്വം തയ്യാറല്ല. യുപിഎ സർക്കാരിന്റെ അഭിമാനപദ്ധതിയായിരുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിക്കു ചുക്കാൻ പിടിച്ച കെ വി തോമസിനെ, പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ അച്ചടക്ക സമിതിക്ക് താല്പര്യമില്ല. അതേസമയം കെ.സുധാകരന്റെ അഭിമാനം സംരക്ഷിക്കാനായി നടപടി കൂടിയേ തീരൂ. ഇരുവിഭാഗങ്ങൾക്കും കാര്യമായ ദോഷം ചെയ്യാത്ത നടപടിയിലേക്കു എത്തിച്ചേരാനുള്ള വഴികളെ കുറിച്ചാണ് അച്ചടക്ക സമിതി ആലോചിക്കുന്നത്.

TAGS :

Next Story