Quantcast

'ആശുപത്രികളിൽ ഡോക്ടർമാരില്ലാത്തത് പൊതു പ്രശ്നമല്ല, പ്രതിസന്ധി ചിലയിടത്ത്'; ആരോഗ്യമന്ത്രി

''നിയമിക്കപ്പെട്ട ഡോക്ടർമാർ ഡ്യൂട്ടിക്ക് പോയില്ലെങ്കിൽ വകുപ്പ് തല നടപടിയുണ്ടാകും''

MediaOne Logo

Web Desk

  • Published:

    17 Jan 2024 6:30 AM GMT

Health Ministe,r Veena George,keraladoctors,latest malayalam news,വീണാജോര്‍ജ്,
X

തിരുവനന്തപുരം: ആശുപത്രികളിൽ ഡോക്ടർമാരില്ലാത്തത് പൊതു പ്രശ്നമല്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ചിലയിടത്ത് മാത്രമാണ് പ്രതിസന്ധിയുള്ളത്.ഡോക്ടർമാരുടെ കൂടുതൽ തസ്തിക സൃഷ്ടിക്കുമെന്നും വീണാജോര്‍ജ് പറഞ്ഞു.

തസ്തികയുള്ള ഇടങ്ങളിൽ നിയമിക്കപ്പെട്ട ഡോക്ടർമാർ ഡ്യൂട്ടിക്ക് പോയില്ലെങ്കിൽ വകുപ്പ് തല നടപടിയുണ്ടാകും.രാജ്യത്ത് ഏറ്റവും കൂടുതൽ ഡോക്ടർ-രോഗി,രോഗി-നഴ്‌സ് അനുപാതം മികച്ചത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.


TAGS :

Next Story