കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപൂട്ടുന്നു
ഓഫീസിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കവരത്തിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചു വരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ കവരത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഓഫീസിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കവരത്തിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ ഓഫീസ് തുടങ്ങിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് കേരളവുമായുള്ള ബന്ധം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം നിലവില്‍ കേരളത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന നിരവധി ലക്ഷദ്വീപ് നിവാസികളായ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് പുതിയ തീരുമാനം.
Adjust Story Font
16