Quantcast

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയില്‍; കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-05-30 07:36:31.0

Published:

30 May 2021 7:34 AM GMT

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയില്‍; കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും
X

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബി.ജെ.പി നിലപാട്.

അതേസമയം, ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ കിരാത നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. അഡ്മിനിസ്ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരെ പ്രതിഷേധിച്ചതിന് ഇന്നലെ 11 പേരെ കൂടി അറസ്റ്റ് ചെയ്തു. കില്‍ത്താനില്‍ കലക്ടറുടെ കോലം കത്തിച്ച 12 പേരെ നേരത്തെ റിമാന്‍റ് ചെയ്തിരുന്നു. ദ്വീപില്‍ ജയിലുകളില്ലാത്തതിനാല്‍ ഈ 23 പേരെയും കമ്യൂണിറ്റി ഹാളിലാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച 'സേവ് ലക്ഷദ്വീപ്' ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേരും. മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

പ്രതിഷേധങ്ങള്‍ കത്തി നില്‍ക്കെ അഡ്മിനിസ്ട്രേറ്റര്‍ അടുത്ത ദിവസം തന്നെ ദ്വീപിലെത്തുമെന്ന് സൂചനയുണ്ട്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് അഡ്മിനിസ്ട്രേറ്റര്‍ എത്തുന്നത്. ഇതിനിടെ കലക്ടര്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ ദ്വീപിലുള്ളതായി പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം. പ്ലാന്‍റിനുള്ള പുതിയ ടെന്‍ഡര്‍ ഇപ്പോഴാണ് വിളിച്ചതെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.

TAGS :

Next Story