ലോക്ഡൌണ്‍ നീട്ടിയതോടെ ലക്ഷദ്വീപ് വീണ്ടും ദുരിതത്തില്‍
കാർഗോ ഷിപ്പുകളെത്തുന്നതും അപൂർവ്വമായത് കൊണ്ട് കടകളിലും ഭക്ഷ്യസാധനങ്ങളെത്തുന്നില്ല
ലക്ഷദ്വീപില്‍ വീണ്ടും ലോക്ഡൌൺ നീട്ടിയതോടെ പല കുടുംബങ്ങളും ദുരിതത്തിലാണ്. കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുമ്പോഴും ഭക്ഷ്യ കിറ്റ് പോലും നല്‍കാത്ത ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാർഗോ ഷിപ്പുകളെത്തുന്നതും അപൂർവ്വമായത് കൊണ്ട് കടകളിലും ഭക്ഷ്യസാധനങ്ങളെത്തുന്നില്ല. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദ്വീപ് നിവാസികൾ.
കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ആറ് ദ്വീപുകള്‍ പൂര്‍ണമായും അടച്ചിടുന്നത് നീട്ടുകയും ചെയ്തു. ഇതോടെ പട്ടിണിയിലായി പല കുടുംബങ്ങളും. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ ദ്വീപ് നിവാസികള്‍ നിയമനടപടിക്കൊരുങ്ങുകയാണ്.
Next Story
Adjust Story Font
16