Quantcast

'സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി': ലക്ഷദ്വീപിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യം, പ്രമേയം പാസ്സാക്കി

ലക്ഷദ്വീപില്‍ കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണെന്ന് പ്രമേയം

MediaOne Logo

Web Desk

  • Updated:

    2021-05-31 08:30:25.0

Published:

31 May 2021 4:07 AM GMT

സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി: ലക്ഷദ്വീപിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യം,  പ്രമേയം പാസ്സാക്കി
X

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെ രൂക്ഷമായി വിമർശിച്ചുള്ളതാണ് പ്രമേയം. ജനജീവിതത്തെ തകർക്കുന്ന നടപടിയാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ദ്വീപ് ജനതക്ക് മേൽ കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കുന്നുവെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. പ്രമേയം ഏകകണ്ഠേന നിയമസഭ പാസ്സാക്കി.

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ്. തെങ്ങുകളിൽ കവി കളർ പൂശുന്നതുപോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് തീരുമാനിക്കുന്നു. ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്‍റെ ആശങ്ക കേരളം പങ്ക് വെയ്ക്കുന്നു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി. അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രമേയത്തോട് പൂർണമായും യോജിപ്പെന്ന് വി ഡി സതീശന്‍

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയത്തോട് പൂർണമായും യോജിപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയിലാണ് കിരാത നിയമങ്ങൾ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന ധിക്കാരമാണ്. സംഘപരിവാർ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റി. ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണം. അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണം. സംഘപരിവാർ രാഷ്ട്രീയത്തെ തുടക്കത്തിലേ തിരിച്ചറിയണം. പ്രമേയത്തോട് യോജിക്കുന്നുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഭേദഗതിയുമായി അനൂപ് ജേക്കബ്ബും ഷംസുദ്ദീനും പി ടി തോമസും

സംഘപരിവാറിനേയും ബിജെപിയേയും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നില്ല എന്നായിരുന്നു എന്‍ ഷംസുദ്ദീന്‍റെ വിമര്‍ശനം. സംഘപരിവാർ താൽപര്യം സംരക്ഷിക്കുന്നു എന്ന് എടുത്ത് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തെ കൃത്യമായി വിമർശിക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. ടിബറ്റിൽ ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷ്യദ്വീപിലേതെന്ന ഭേദഗതി വേണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.



TAGS :

Next Story