Quantcast

ഡ്രൈനേജ് പണിക്കിടെ മണ്ണിടിഞ്ഞ് അപകടം; ഇതരസംസ്ഥാന തൊഴിലാളിയെയും രക്ഷിച്ചു

തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ അപകടത്തില്‍ ബിഹാർ സ്വദേശിയാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-12-24 08:18:02.0

Published:

24 Dec 2023 6:37 AM GMT

Landslide accident during drainage work in Sreekariyam
X

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രൈനേജ് പണിക്കിടെ മണ്ണിടിഞ്ഞ് അപകടം. അപകടത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെയും രക്ഷിച്ചു. മടത്തുനടയിൽ ഇന്നു രാവിലെയാണു സംഭവം. ഫയർഫോഴ്‌സും ശ്രീകാര്യം പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

ശ്രീകാര്യത്ത് സീവേജ് ലൈൻ നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ ആദ്യം മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. ഇതിൽ തിരുവനന്തപുരം പോത്തൻകോട് അയിരൂപ്പാറ സ്വദേശി വിനയനെ രക്ഷിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബിഹാർ സ്വദേശിയായ ദീപക്കാണ് കുടുങ്ങിയ മറ്റൊരാള്‍. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ രക്ഷിക്കാനായത്.

Summary: Landslide accident during drainage work in Sreekariyam, Thiruvananthapuram

TAGS :

Next Story