Quantcast

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; മൂന്നു മരണം, രണ്ട് പേർ മണ്ണിനടിയില്‍

ഫയർഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-08-29 03:56:44.0

Published:

29 Aug 2022 12:53 AM GMT

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; മൂന്നു മരണം, രണ്ട് പേർ മണ്ണിനടിയില്‍
X

തൊടുപുഴ: ഇടുക്കി കുടയത്തൂർ സംഗമം കവല മാളിയേക്കൽ കോളനിയിൽ ഉരുൾപൊട്ടി. ഒരു കുടുംബത്തിലെ 4 പേരെ കാണാതായി. ഒരു സ്ത്രീയുടെയും ഏഴ് വയസുകാരന്‍റെയും മൃതദേഹം കണ്ടെത്തി. മൂന്നാമതായി മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല. കിറ്റടിച്ചാലില്‍ സോമന്‍ ഭാര്യ ഷിജി മകള്‍ ഷിമ എന്നിവരെയാണ് കാണാതായിരിക്കുന്നത്. സോമന്‍റെ മാതാവ് തങ്കമ്മ, ഷിമയുടെ മകന്‍ ദേവാനന്ദ് (7) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയാണ്. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്.

വീട് പൂര്‍ണമായും മണ്ണിനടിയില്‍ പെട്ട അവസ്ഥയിലാണ്. മണ്ണു പാറയും വലിയ രീതിയില്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമാണ്.

അതേസമയം കേരളത്തില്‍ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത. നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കോട്ടയം മുതൽ ഇടുക്കി വരെയും പാലക്കാട് മുതൽ കാസര്‍കോട് വരെയുമാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ സാധാരണ മഴ പെയ്യും. മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.



TAGS :

Next Story