Quantcast

അങ്കോലയിലെ മണ്ണിടിച്ചില്‍; മലയാളി ഡ്രൈവറെയും ലോറിയും ഇനിയും കണ്ടെത്താനായില്ല

രണ്ട് ദിവസം മുമ്പ് മന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് ലോറി ഉടമകള്‍

MediaOne Logo

Web Desk

  • Updated:

    19 July 2024 5:04 AM

Published:

19 July 2024 4:22 AM

Angola,Landslides ,Malayali driver  missing,breaking news malayalam,അംഗോള മണ്ണിടിച്ചില്‍,കര്‍ണാടക,ലോറി ഡ്രൈവറെ കാണാതായി
X

അങ്കോല: കർണാടകയിലെ അങ്കോലയിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിനടിയിൽ അകപ്പെട്ട കോഴിക്കോട് സ്വദേശിയുടെ ലോറിയും ഡ്രൈവറെയും ഇതുവരെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.ലോറിയുടെ ജി.പി.എസ് അവസാനം കാണിച്ചത് മണ്ണിടിഞ്ഞ ഭാഗത്താണ്.ബോംബയിലേക്ക് ചരക്കുമായി പോകുകയായിരുന്നു ഡ്രൈവറായ അർജുൻ. ബന്ധുക്കൾ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

ലോറി ജീവനക്കാരനെ കാണാതായ വിവരം രണ്ടു ദിവസം മുമ്പു തന്നെ മന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നതായി ലോറി ഉടമകളുടെ സംഘടനാ നേതാവ് സ്‌റ്റാലിൻ മീഡിയവണിനോട് പറഞ്ഞു.എന്നാല്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്നും അദ്ദേഹം പറയുന്നു.



TAGS :

Next Story