കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ; കൃഷിനാശം, ആലക്കോട് പുഴയിൽ ജലനിരപ്പ് ഉയരുന്നു
ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒളിച്ചിറങ്ങുന്നത്. ആൾതാമസമില്ലാത്ത ഏരിയ ആയതിനാൽ വലിയ അപകടം ഉണ്ടായിട്ടില്ല.
കണ്ണൂർ: കണ്ണൂർ കാപ്പിമലയിൽ ഉരുൾ പൊട്ടൽ. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒളിച്ചിറങ്ങുന്നത്. ആൾതാമസമില്ലാത്ത ഏരിയ ആയതിനാൽ വലിയ അപകടം ഉണ്ടായിട്ടില്ല.
എന്നാൽ, നിരവധി ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കുതിച്ചൊഴുകിയ വെള്ളം ആലക്കോട് പുഴയിലേക്കാണ് എത്തുന്നത്. ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നുണ്ട്. ആലക്കോട് കരുവഞ്ചാൽ ടൗണുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധി കടകളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16