Quantcast

വലിയ തുക സർചാർജായി പിരിക്കാൻ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റഗുലേറ്ററി കമ്മീഷൻ

2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീർക്കാനാണ് സർചാർജ് പിരിക്കാൻ കെഎസ്ഇബി അപേക്ഷ നൽകിയത്.

MediaOne Logo

Web Desk

  • Updated:

    10 Dec 2024 10:42 AM

Published:

10 Dec 2024 9:35 AM

KSEB
X

തിരുവനന്തപുരം: 17 പൈസ കൂടി സർചാർജ് പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. നാല് മാസത്തെ കണക്കിന് പകരം മൂന്ന് മാസത്തെ കണക്ക് സമർപ്പിക്കാനാണ് നിർദ്ദേശം.

വലിയ തുക സർചാർജായി പിരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ നിർദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമർപ്പിക്കാനും ആവശ്യപ്പെട്ടു.

2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീർക്കാനാണ് സർചാർജ് പിരിക്കാൻ കെഎസ്ഇബി അപേക്ഷ നൽകിയത്.

Watch Video Report


TAGS :

Next Story