Quantcast

സിനഡ് സമാപിച്ച് രണ്ട് ദിവസമായിട്ടും തീരുമാനങ്ങൾ പുറത്തുവിടാതെ സിറോ മലബാർ സഭ

ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ സിനഡിൽ രൂപപ്പെട്ടു എന്നാണ് വിവരം

MediaOne Logo

Web Desk

  • Published:

    21 Jun 2024 1:17 AM GMT

syro malabar sabha synod
X

കൊച്ചി: സിറോ മലബാർ സഭ പ്രത്യേക സിനഡ് അവസാനിച്ച് രണ്ട് ദിവസമായിട്ടും സിനഡ് തീരുമാനങ്ങൾ പുറത്തുവിട്ടില്ല.ബുധനാഴ്ച വൈകിട്ട് 7 മണിക്കാണ് ഓൺലൈനായി ചേർന്ന സിനഡ് അവസാനിച്ചത്.14ന് ചേർന്ന യോഗത്തിൽ ഏകീകൃത കുർബാന വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് സീനഡ് വീണ്ടും ചേർന്നത് . ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ സിനഡിൽ രൂപപ്പെട്ടു എന്നാണ് വിവരം.

ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട സർക്കുലറിൽ 5 ബിഷപ്പുമാർ യോഗത്തിൽ വിയോജിപ്പ് അറിയിച്ചിരുന്നു.എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതാ അംഗങ്ങളായ ഈ അഞ്ചുപേർ ആവശ്യപ്പെട്ടു. മെത്രാന്മാരായ മാർ എഫ്രേം നരിക്കുളം, മാർ ജോസ് ചിറ്റൂപറമ്പിൽ,മാർ ജോസ് പുത്തൻവീട്ടിൽ, മാർ കുര്യാക്കോസ് ഭരണി കുളങ്ങര, സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവരാണ് വിയോജന കത്ത് കൈമാറിയത്.



TAGS :

Next Story