Quantcast

സംസ്ഥാനത്തെ ക്രമസമാധാനം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; വാക്കൗട്ട് നടത്തി പ്രതിപക്ഷം

സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-23 07:09:23.0

Published:

23 Feb 2022 6:08 AM GMT

സംസ്ഥാനത്തെ ക്രമസമാധാനം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; വാക്കൗട്ട് നടത്തി പ്രതിപക്ഷം
X

സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനു പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്നാണ് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തുകയും പിന്നാലെ സഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തത്.

''ഗുണ്ടാ ഇടനാഴിയായി സംസ്ഥാനം''

സംസ്ഥാനത്ത് ഇത്തരത്തിൽ നിരന്തരം കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷംസുദ്ദീൻ എം.എൽ.എ ആരോപിച്ചു. തലശ്ശേരിയിൽ ആർ.എസ്.എസുകാരാണ് പ്രതിയെങ്കിൽ കിഴക്കമ്പലത്ത് പ്രതികൾ സി.പി.എമ്മുകാരാണ്. ഹരിദാസിന്റെ കൊലപാതകം നടന്നത് പൊലീസ് ഉദാസീനതമൂലമാണ്. ഹരിദാസ് പരാതി നൽകിയപ്പോൾ നോക്കിയും കണ്ടും നടന്നാൽ മതിയെന്നാണ് പൊലീസ് പറഞ്ഞതെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.

സ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം നിയമസഭയിൽ. എൻ. ഷംസുദ്ദീൻ എം.എൽ.എയാണ് പ്രതിപക്ഷത്തിനു വേണ്ടി നോട്ടീസ് നൽകിയത്. പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് സംസ്ഥാനത്ത് ഇത്തരത്തിൽ കൊലപാതകസംഭവങ്ങൾ നടക്കുന്നതെന്ന് ഷംസുദ്ദീൻ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്ത് ഇത്തരത്തിൽ നിരന്തരം കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷംസുദ്ദീൻ എം.എൽ.എ ആരോപിച്ചു. തലശ്ശേരിയിൽ ആർ.എസ്.എസുകാരാണ് പ്രതിയെങ്കിൽ കിഴക്കമ്പലത്ത് പ്രതികൾ സി.പി.എമ്മുകാരാണ്. ഹരിദാസിന്റെ കൊലപാതകം നടന്നത് പൊലീസ് ഉദാസീനതമൂലമാണ്. ഹരിദാസ് പരാതി നൽകിയപ്പോൾ നോക്കിയും കണ്ടും നടന്നാൽ മതിയെന്നാണ് പൊലീസ് പറഞ്ഞതെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലും പൊലീസ് അനാസ്ഥ വ്യക്തമാണ്. വടക്കേ മലബാറിൽ ബോംബേറ് കുടിൽ വ്യവസായം പോലെയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിൽ കൈയിൽ കിട്ടുന്നതെല്ലാം ബോംബാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.

ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവിനെ എസ്.ഡി.പി.ഐക്കാർ ഘോഷയാത്രയായി പോയാണ് കൊന്നത്. സംസ്ഥാന ഇന്റലിജൻസ് പരാജയമാണ്. മട്ടന്റെ കാലല്ല, മനുഷ്യന്റെ കാല് വെട്ടിയെടുത്ത് തെരുവിലെറിഞ്ഞ് പോകുന്നതാണ് കാണുന്നത്. ജോമോന് കാപ്പ ഒഴിവാക്കിയത് പൊലീസ് കൃത്യമായ റിപ്പോർട്ട് നൽകാത്തതിനാലാണ്. കേരളത്തിൽ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീൻ വിമർശിച്ചു.

ചിലർക്ക് പൊലീസിനെ നിർവീര്യമാക്കാൻ ആഗ്രഹം; വർഗീയമായി ആക്രമിക്കുന്നു-മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതിൽ തിരിച്ചറിഞ്ഞ 92 പ്രതികളിൽ 73 പേരെ പിടികൂടി. തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോട്ടയം ഈസ്റ്റ് ഷാൻബാബു കൊലക്കേസിൽ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഓപറേഷൻ കാവൽ വഴി 63 പേർക്കെതിരെ കാപ്പ ചുമത്തുകയും 1,457 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

സുധാകരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമല്ലേ നിങ്ങൾക്കുള്ളത്? ധീരജ് കൊലപാതകത്തെ കെ.എസ്.യു നേതാവ് പോലും തള്ളിപ്പറഞ്ഞിട്ടും നിങ്ങളുടെ നേതാവ് തള്ളിയില്ല. പൊലീസിനെ നിർവീര്യമാക്കണമെന്ന ആഗ്രഹം ചിലർക്കുണ്ട്. വർഗീയമായി പൊലീസിനെ ആക്രമിക്കുന്നുണ്ട്. ആ ശക്തികളുടെ വക്താക്കളാകുന്ന അവസ്ഥ നിങ്ങളിൽനിന്ന് ഉണ്ടാകരുത്. ചിലരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി വരുന്നുണ്ട്. തെറ്റായ സമീപനങ്ങളെ സർക്കാർ ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റേത് ചീറ്റിപ്പോയ പ്രമേയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ''ഷംസുദ്ദീൻ പറഞ്ഞത് അദ്ദേഹത്തിന്റെ മോഹങ്ങളാണ്. കേരളത്തിൽ ക്രമസമാധാന പ്രശനമുണ്ടാകണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നു. ചില കൊലപാതകങ്ങൾ പ്രതിപക്ഷം പറയുന്നില്ല. ഇടുക്കി ധീരജിന്റെ കൊലപാതകം പുറത്തുനിന്ന് വന്നവരാണ് നടത്തിയതെന്ന് കെ.എസ്.യു നേതാക്കൾ തന്നെ പറഞ്ഞു. മൂന്ന് കൊലപാതകങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകരും രണ്ടെണ്ണത്തിൽ എസ്.ഡി.പി.ഐയും ഒരെണ്ണത്തിൽ കോൺഗ്രസ് പ്രവർത്തകരുമാണ് പ്രതികൾ. കേരളത്തിൽ കലാപം ഉണ്ടാക്കാൻ വർഗീയശക്തികളും പ്രതിപക്ഷവും ശ്രമിക്കുന്നു. കൊലക്കത്തി എടുത്തവർ താഴെവച്ചാൽ തീരാവുന്ന പ്രശ്‌നമേ നാട്ടിലുള്ളൂ.''

സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം. ഇത് ആരെ സഹായിക്കാനെന്ന് എല്ലാവർക്കും ബോധ്യമാകും. ന്യൂനപക്ഷകേന്ദ്രങ്ങളിൽ സംഘ്പരിവാർ കലാപത്തിന് പദ്ധതിയിട്ടിരുന്നു. അത് കണ്ടെത്തി തടഞ്ഞത് പൊലീസാണ്. അതിനെപ്പറ്റി പരാമർശിക്കാത്തത് എന്തുകൊണ്ടാണ്? പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വർഗീയശക്തികൾക്കെപ്പം പ്രതിപക്ഷം ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. പൊലീസ് നടത്തിയ സേവനങ്ങളെ വിസ്മരിക്കാനാകില്ല. പൊലീസ്‌സേനയെ അവഹേളിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏരിയ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത്: വി.ഡി സതീശൻ

മുഖ്യമന്ത്രി പരാജിതനാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവമെന്നത് പിണറായി ഭരണകാലത്ത് ഒരു തമാശയാണ്. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. പാർട്ടിയുടെ അനാവശ്യ ഇടപെടൽ പൊലീസിനെ നിഷ്‌ക്രിയമാക്കി. ഏരിയ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

''ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണം. കാപ്പ നിയമം നോക്കുകുത്തിയായി മാറി. പ്രതിപക്ഷമാണ് കേരളത്തിലെ ക്രമസമാധാനം തകർക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശം തമാശയാണ്. തീവ്രവാദ സംഘടനകളൊൾ കൂടുതൽ തീവ്രമായി കൊലപാതകങ്ങൾ നടത്തുന്ന സി.പി.എമ്മാണ് യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത്.''

കേരളത്തിലെ ജയിലറകൾ സുഖവാസ കേന്ദ്രങ്ങളാണ്. ഹരിദാസിന്റെ കൊല നടക്കുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തു. ധീരജിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകികളെ സംരക്ഷിക്കില്ല. കൊലപാതകം ആസൂത്രിതമാണോ എന്ന് സ്വന്തം പൊലീസിനോട് മുഖ്യമന്ത്രി ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

TAGS :

Next Story