ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷത്തിനും ക്ഷണമില്ല; ഐഎന്‍എല്ലിനെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു
എംഎൽഎമാരില്ലാത്ത കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിനും പോലും പരിപാടിയിൽ ക്ഷണമുണ്ട്.
ആഭ്യന്തര തർക്കത്തിന് പിന്നാലെ ഐഎൻഎല്ലിനെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു. ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെപോലും ഉൾപ്പെടുത്തിയില്ല. 17-ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
എംഎൽഎമാരില്ലാത്ത കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിനും പോലും പരിപാടിയിൽ ക്ഷണമുണ്ട്. ഇതുവഴി കൃത്യമായ സന്ദേശമാണ് എല്‍ഡിഎഫ് നല്‍കുന്നത്. രണ്ടുവിഭാഗമായി മുന്നണിയില്‍ മുന്നോട്ട് പോകാനാകില്ല. ഒന്നുകില്‍ ഒരുമിച്ച് പോവുക അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്ക്. എന്ന നയമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്.
നേരത്തെ ഐഎൻഎല്ലിനെ ഒഴിവാക്കി സർക്കാർ ഹജജ് കമ്മറ്റി പുനഃസംഘടിപ്പിച്ചിരുന്നു. എല്‍.ഡി.എഫിന്‍റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഐ.എന്‍.എല്‍.
Next Story
Adjust Story Font
16