തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട്
സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുൺ കുമാറിനൊപ്പം തോമസ് ഐസക് അടക്കമുള്ളവരാണ് ഇടതു മുന്നണിയിൽ പരിഗണനയിലുള്ളത്
എറണാകുളം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിയെ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇടതുമുന്നണി യോഗത്തിൽ സ്ഥാനാർഥിയുടെ പേര് ചർച്ച ചെയ്തില്ലെന്നും സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൂർണ അധികാരം സംസ്ഥാന എൽ.ഡി.എഫ് നേതൃത്വത്തിനാണെന്നും പി രാജു പറഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുൺ കുമാറിനൊപ്പം തോമസ് ഐസക് അടക്കമുള്ളവരാണ് ഇടതു മുന്നണിയില്‍ പരിഗണനയിലുള്ളത്. ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം. വികസനവും കെ- റെയിലുമാകും തൃക്കാക്കരയിലെ പ്രചാരണ വിഷയമെന്നും സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും നേരത്തെ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു.
വികസനത്തെ പിന്തുണയ്ക്കുന്ന ആർക്കും എല്‍.ഡി.എഫിനൊപ്പം ചേരാമെന്നും ഇടതുവേദിയിൽ എത്തണോയെന്ന് തീരുമാനിക്കേണ്ടത് കെ.വി തോമസാണെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു. പൊതു സ്വതന്ത്രനാകുമോ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Adjust Story Font
16