'അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിവാക്കണം': സ്പീക്കർക്ക് കത്ത് നൽകി എൽഡിഎഫ് കൺവീനർ
പി.വി അൻവറിന്റെ സീറ്റ് സിപിഎം ബ്ലോക്കിൽനിന്നു മാറ്റണം എന്ന് ആവശ്യം
തിരുവനന്തപുരം: പി.വി അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കാൻ കത്ത്. സ്പീക്കർ എ.എൻ ഷംസീറിനാണ് എൽഡിഎഫ് നിയമസഭ കക്ഷി നേതാവ് ടി. പി രാമകൃഷ്ണൻ കത്ത് നൽകിയത്. അൻവറിന്റെ സീറ്റ് സിപിഎം ബ്ലോക്കിൽ നിന്നു മാറ്റണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം നിയമസഭ സെക്രട്ടറിയേറ്റ് അംഗീകരിക്കും. പുതിയ പാർട്ടി രൂപീകരിക്കുമെന്ന അൻവറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തെ ഒഴിവാക്കാൻ എൽഡിഎഫിന്റെ നീക്കം.
സർക്കാരിനും പാർട്ടിക്കും എതിരെ കടുത്ത വിമർശനമുന്നയിച്ച അൻവർ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണെന്നും നിയമ പ്രശ്നങ്ങൾ വന്നാൽ എംഎ എ സ്ഥാനം രാജിവെക്കാനും തയ്യറാണെന്നും പറഞ്ഞിരുന്നു. അതേസമയം പി.വി അൻവർ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞിരുന്നു.
പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവെക്കും. പോരാട്ടത്തിൽ സ്ഥാനം വിഷയമല്ലെന്നും നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.
Adjust Story Font
16