എല്‍.ഡി.എഫ് വിപുലീകരണം ചര്‍ച്ചയിലില്ല: ഇ.പി. ജയരാജനെ തളളി കാനം
യുഡിഎഫില്‍ ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭയമുണ്ടാകുമെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന
തിരുവനന്തപുരം: മുന്നണി വിപുലീകരണം എല്‍.ഡി.എഫ് ചർച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇ.പി.ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കാനത്തിന്റേത് സ്വന്തം അഭിപ്രായമെന്ന് ഇ.പി ജയരാജനും പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചിട്ടില്ല. ഇടതുമുന്നണിയുടെ അടിത്തറ വർധിപ്പിക്കുമെന്നും ഇ.പി കണ്ണൂരില്‍ പറഞ്ഞു.
യുഡിഎഫില്‍ ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭയമുണ്ടാകുമെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. കൂടുതൽ പേർ എല്‍.ഡി.എഫിലേക്ക് വരും. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്നുമായിരുന്നു ഇ.പി ജയരാജന്റെ ആദ്യ പ്രസ്താവന. എന്നാല്‍ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍ പിന്നീട് വിശദീകരിച്ചു.
എൽ.ഡി.എഫ്. കൺവീനറായതിനു പിന്നാലെ മുസ്‌ലിം ലീഗിനെ മുൻനിർത്തി ഇ.പി. ജയരാജൻ രാഷ്ട്രീയചർച്ച സജീവമാക്കിയിരുന്നു. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യത്തെ പ്രതികരണം. മുസ്‍ലിം ലീഗ് ഇടതുമുന്നണിയിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എയും പറഞ്ഞിരുന്നു.
'എൽ.ഡി.എഫിലേക്ക് ആർക്ക് വേണമെങ്കിലും വരാം. ലീഗിലെ അഴിമതിക്കാരെയാണ് പാർട്ടിയെ അല്ല എതിർത്തിട്ടുള്ളത്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള അടിയാണ് യുഡിഎഫിൽ നടക്കുന്നതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന
Adjust Story Font
16