Quantcast

സർക്കാർ പണം ചെലവഴിച്ച് സ്റ്റാലിനെ കൊണ്ടുവന്നു, മുല്ലപ്പെരിയാർ ചർച്ച ചെയ്യണമായിരുന്നു: വി. മുരളീധരൻ

കോൺഗ്രസിന്റെ പ്രതിനിധിയെ അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കുന്നത് അവരുടെ ഗതികേടാണെന്ന് കേന്ദ്രസഹമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-04-10 05:48:16.0

Published:

10 April 2022 5:43 AM GMT

സർക്കാർ പണം ചെലവഴിച്ച് സ്റ്റാലിനെ കൊണ്ടുവന്നു, മുല്ലപ്പെരിയാർ ചർച്ച ചെയ്യണമായിരുന്നു: വി. മുരളീധരൻ
X

സിപിഎം പാർട്ടി കോൺഗ്രസിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വന്നത് കണ്ടുവെന്നും സർക്കാറിന്റെ ഖജനാവിൽ നിന്നാണ് ഇതിനൊക്കെ പണം ചിലവഴിക്കുന്നതെന്നും അതിനാൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യണമായിരുന്നുവെന്നും കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. എങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമായേനെയെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന തിരുവനന്തപുരം ജില്ലയിലെ ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ 'പ്രതിരോധ യാത്ര'യായി എത്തിയപ്പോളായിരുന്നു മന്ത്രിയുടെ പ്രതികരണം. കോൺഗ്രസിന്റെ പ്രതിനിധിയെ അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കുന്നത് അവരുടെ ഗതികേടാണെന്ന് അദ്ദേഹം പരിഹസിച്ചു.

കെറെയിൽ നടക്കാത്ത പദ്ധതിയാണെന്നും കേന്ദ്രസർക്കാർ പദ്ധതിക്ക് ഒരു അനുമതിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്ന വരെ കാണാനാണ് 'പ്രതിരോധ യാത്ര'യെന്നും ആളുകളെ കുടിയിറക്കുന്ന സമീപമാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലീഷിന് ബദലായി ഹിന്ദി സംസാരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിലപാടെന്ന്‌ ദേശീയ തലത്തിലെ ഭാഷാ വിവാദത്തിൽ അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ മലയാളത്തിന് പ്രാധാന്യം കൊടുക്കുമെന്നും ഹിന്ദി ഭാഷാ മേഖലയിൽ ഹിന്ദിക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ഗവൺമെന്റ മലയാള ഭാഷയ്ക്ക് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

The government spent money and brought in Stalin, and Mullaperiyar should have negotiated: V. Muraleedharan

TAGS :

Next Story