Quantcast

കാട്ടാന ആക്രമണം: മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്; കോണ്‍ഗ്രസ് റോഡ് ഉപരോധിക്കും

ഇന്നലെ രാത്രിയാണ് കന്നിമല എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവർ മണി എന്ന സുരേഷ് കുമാർ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-02-27 02:04:54.0

Published:

27 Feb 2024 12:59 AM GMT

LDF declared a hartal today in Munnar to protest the death of a young man in wild elephant attack; Congress will block the road
X

ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹര്‍ത്താല്‍. എല്‍.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കും. ഇന്ന് മേഖലയില്‍ മറ്റു പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് കന്നിമല എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവർ മണി എന്ന സുരേഷ് കുമാർ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരു കുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുമടക്കം അഞ്ചുപേർ ഓട്ടോയിലുണ്ടായിരുന്നു. കന്നിമല ടോപ്പ് സ്റ്റേഷനിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുനേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തില്‍ മറിഞ്ഞ ഓട്ടോയുടെ അടിയിൽ അകപ്പെട്ട മണിക്ക് രക്ഷപ്പെടാനായില്ല.

ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റു. ഇവര്‍ക്കു പിറകെ എത്തിയ ജീപ്പിലുണ്ടായിരുന്നവരാണ് ആനയെ മാറ്റിയ ശേഷം ഇവരെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ നാലുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Summary: LDF declared a hartal today in Munnar to protest the death of a young man in wild elephant attack; Congress will block the road

TAGS :

Next Story