ഇന്ധനവില വര്‍ധന; എൽ.ഡി.എഫ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി
അഞ്ചുലക്ഷം കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്.
കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർധനവിനെതിരെ എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. അഞ്ചുലക്ഷം കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം.
പഞ്ചായത്തുകളിൽ 25ഉം കോർപ്പറേഷൻ മുൻസിപാലിറ്റികളിൽ 100 കേന്ദ്രങ്ങളിലും ഇടതുമുന്നണി പ്രവർത്തകർ സമരം നടത്തി. സി.പി.എം സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ പാലക്കാടാണ് പരിപാടിയിൽ പങ്കുചേർന്നത്. തൃശ്ശൂരിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും കോഴിക്കോട് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും പങ്കെടുത്തു.
എറണാകുളം മേനകയിൽ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയും കോട്ടയത്ത് ജോസ് കെ. മാണിയും കണ്ണൂരിൽ എം.വി ജയരാജനും, ആലപ്പുഴയിൽ എ.എ ആരിഫ് എം.പിയും തിരുവനന്തപുരത്ത് സംസ്ഥാന സമിതി അംഗങ്ങളായ എം. വിജയകുമാറും ടി.എൻ സീമയും പങ്കെടുത്തു.
Next Story
Adjust Story Font
16