Quantcast

കേന്ദ്രനയങ്ങള്‍ക്കെതിരായ ഇടത് മുന്നണിയുടെ പ്രക്ഷോഭം ഇന്ന്

സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം കേന്ദ്രസർക്കാർ തിരുത്തമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ സമരം

MediaOne Logo

Web Desk

  • Published:

    21 Sep 2023 12:57 AM GMT

LDF Protest
X

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരായ ഇടത് മുന്നണിയുടെ പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍ നടക്കും. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം കേന്ദ്രസർക്കാർ തിരുത്തമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ സമരം.

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തുന്നില്ല,ജിഎസ് ടി വിഹിതം നല്‍കുന്നില്ല തുടങ്ങിയവയാണ് എല്‍.ഡി.എഫിന്‍റെ പരാതികള്‍. രാവിലെ ആരംഭിക്കുന്ന സത്യഗ്രഹം എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സമരം രാജ് ഭവന് മുന്നിലായത് കൊണ്ട് ബില്ലുകളില്‍ ഒപ്പിടാത്ത ഗവർണർക്കെതിരായ പ്രതിഷേധമാക്കി കൂടെ മാറ്റാന്‍ മുന്നണി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത് . സർക്കാരിന്‍റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിന്‍റെ അജണ്ട.മുഖ്യമന്ത്രിയുടെ മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതിൽ സി.പി.എമ്മിന്‍റെ നേതൃപരമായ പങ്ക് ചർച്ച ചെയും. മാസപ്പടി വിവാദം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുമോ എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്. കരിവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയ്ക്ക് വന്നേക്കും . മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഘടകക്ഷികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യവും ചർച്ചയാകാൻ സാധ്യതയുണ്ട്.

TAGS :

Next Story