Quantcast

സി.പി.എം മത്സരിക്കില്ല; രാജ്യസഭാ സീറ്റ് സി.പി.ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും

ആര്‍.ജെ.ഡിയുടെ ആവശ്യം തള്ളി

MediaOne Logo

Web Desk

  • Updated:

    10 Jun 2024 11:57 AM

Published:

10 Jun 2024 11:46 AM

Kerala Congress Steering Committee criticizes CPI,LOKSABHAPOLL2024,keralacm
X

തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ ഘടകക്ഷികളുടെ ആവശ്യത്തിന് വഴങ്ങി സിപിഎം .രാജ്യസഭാ സീറ്റ് സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനും നൽകി. ആര്‍.ജെ.ഡിയുടെ ആവശ്യം സിപിഎം തള്ളി. ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് രാജ്യസഭാസീറ്റ് തര്‍ക്കത്തില്‍ തീരുമാനടുത്തത്.

ഘടകകക്ഷികൾ നല്ലത് പോലെ സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം അതിന്‍റെ നിലവാരം ഉയർത്തി കാണിക്കുന്നു. എല്ലാവരും കയ്യടിച്ചാണ് തീരുമാനം അംഗീകരിച്ചത്. ഒരു പാർട്ടിയുടെ താല്പര്യം മാത്രം അനുസരിച്ചായിരുന്നില്ല തീരുമാനം. ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

TAGS :

Next Story