Quantcast

വിഴിഞ്ഞം: എൽഡിഎഫിന്റെ പ്രചാരണ ജാഥ ഉപേക്ഷിച്ചു

ഒത്തുതീർപ്പ് വ്യവസ്ഥകൾ നാളെ മുഖ്യമന്ത്രി നിയമസഭയിൽ വായിക്കും.

MediaOne Logo

Web Desk

  • Updated:

    2022-12-06 15:57:18.0

Published:

6 Dec 2022 3:56 PM GMT

വിഴിഞ്ഞം: എൽഡിഎഫിന്റെ പ്രചാരണ ജാഥ ഉപേക്ഷിച്ചു
X

തിരുവനന്തപുരം: എൽഡിഎഫിന്റെ വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീർപ്പായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്. നാളെ രാവിലെയാണ് ജാഥ ആരംഭിക്കാനിരുന്നത്.

ജാഥയുടെ ഉദ്ഘാടനം വർക്കലയിൽ നടന്നിരുന്നു. അതേസമയം, സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ സഭാ നേതൃത്വത്തിന് ‌മുഖ്യമന്ത്രി നന്ദി അറിയിച്ചു.

കർദിനാൾ ക്ലിമ്മീസിനെയും ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെയും ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി നന്ദി പറഞ്ഞത്. മന്ത്രി ആന്റണി രാജുവും ഇരുവരുമായി ഫോണിൽ സംസാരിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥകൾ നാളെ മുഖ്യമന്ത്രി നിയമസഭയിൽ വായിക്കും.

ഇന്ന് വൈകീട്ടാണ് വിഴിഞ്ഞം സമരത്തിൽ സർക്കാർ സമരസമിതിയുമായി ചർച്ച നടത്തിയത്. സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചതായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ചർച്ചയ്ക്കു ശേഷം അറിയിച്ചു. മുഖ്യമന്ത്രിയുമായും മന്ത്രിതല സമിതിയുമായും ചീഫ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു ചർച്ച.

സർക്കാർ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മോണിറ്ററിങ് സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മോണിറ്ററിങ് കമ്മിറ്റി.

എന്നാൽ ഇതു കൂടാതെ സമരസമിതിയും പഠനം നടത്തുമെന്ന് യൂജിൻ പെരേര പറഞ്ഞു. പൂർണ സംതൃപ്തിയോടെ അല്ല സമരം പിൻവലിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പദ്ധതി നിർത്തിവയ്ക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചു. ചർച്ച വിജയിച്ചതോടെ 140 ദിവസം പിന്നിടുന്ന സമരത്തിനാണ് താൽക്കാലികമായി വിരാമമാവുന്നത്.

TAGS :

Next Story