Quantcast

'എൽ.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല, പുതുപ്പള്ളിയിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടിട്ടില്ല'; ജെയ്ക് സി തോമസ്

2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും ജെയ്ക്

MediaOne Logo

Web Desk

  • Updated:

    2023-09-08 08:13:34.0

Published:

8 Sep 2023 8:05 AM GMT

puthupally by elaction 2023,jake c thomas,ldf,പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, പുതുപ്പള്ളി തെരഞ്ഞെടുപ്പ്, ജെയ്ക് സി.തോമസ്,ചാണ്ടി ഉമ്മൻ,പുതുപ്പള്ളി ഫലം,പുതുപ്പള്ളി
X

പുതുപ്പള്ളി: 2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. 'ഒരു ബൂത്തിൽ മാത്രമാണ് എൽ.ഡി.എഫിന് മുന്നിലെത്താൻ കഴിഞ്ഞത്.

അഞ്ചര പതിറ്റാണ്ടോളം രാഷ്ട്രീയത്തിലെ ഏറ്റവും ഉയർന്ന പദവിയിലിരുന്ന വ്യക്തിയുടെ മരണത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ നടന്ന ഉപതെരഞ്ഞെടുപ്പാണിത്. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചർച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല'. ജെയ്ക് പറഞ്ഞു.

'ഏതെങ്കിലും ഒരു സമുദായത്തിന്‍റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021 ല്‍ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ടുകൾ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ഈകണക്കുകളോട് ചേർത്ത് നിർത്താൻ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെ'. ജെയ്ക് പറഞ്ഞു.


TAGS :

Next Story