Quantcast

'ലീഗിന് ലീഗിന്റേതായ അഭിപ്രായമുണ്ട്‌'; എംഎൽഎമാരുടെ അസാധാരണ യോഗത്തിനു ശേഷം കുഞ്ഞാലിക്കുട്ടി

ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കെ മുരളീധരൻ

MediaOne Logo

Web Desk

  • Updated:

    2022-12-04 07:24:33.0

Published:

4 Dec 2022 7:10 AM GMT

ലീഗിന് ലീഗിന്റേതായ അഭിപ്രായമുണ്ട്‌; എംഎൽഎമാരുടെ അസാധാരണ യോഗത്തിനു ശേഷം കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുസ്‍ലിം ലീഗ് എംഎൽഎമാരുടെ അസാധാരണ യോഗം മലപ്പുറത്ത് ചേർന്നു. ഇതാദ്യമായാണ് എംഎൽഎമാരുടെ പ്രത്യേക യോഗം ലീഗ് വിളിക്കുന്നത്. മുസ്‍ലിം ലീഗിന് ലീഗിന്റേതായ അഭിപ്രായമുണ്ടെന്ന് യോഗത്തിനു ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

നിർണായക ഘട്ടങ്ങളിൽ ഇത്തരം യോഗങ്ങൾ ചേരാറുണ്ടെന്നായിരുന്നു യോഗത്തിന് മുമ്പ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ വിശദീകരണം. ഗവർണർ വിഷയത്തിൽ ലീഗിന് നിലപാടുണ്ടെന്നും ഇന്നത്തെ യോഗത്തിലെ തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരായി സർക്കാർ കൊണ്ട് വരുന്ന ബിൽ എതിർക്കുമെന്ന കോൺഗ്രസ് നിലപാടിൽ ലീഗ് അതൃപ്തി പരസ്യമാക്കിയതാണെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെയാണ് മുസ്‍ലിം ലീഗ് എംഎൽഎമാരുടെ അസാധാരണ യോഗം വിളിച്ചത്. തീരുമാനങ്ങൾ നാളെ സഭ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യുഡിഎഫ് യോഗത്തിൽ മുസ്‍ലിം ലീഗ് ഉന്നയിക്കും . അതേസമയം ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെയാണ് തുടക്കമാവുന്നത്. ഈ മാസം 15 വരെ ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

ബിൽ വരുമ്പോള്‍ പ്രതിപക്ഷ നിലപാട് സർക്കാർ ഉറ്റ് നോക്കുന്നുണ്ട്. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‍ലിം ലീഗിന് അതിനോട് പൂർണ യോജിപ്പില്ല. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണ്. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം.

TAGS :

Next Story