എത്ര പുതിയ സ്റ്റേഡിയങ്ങൾ നിർമിച്ചുവെന്ന ചോദ്യം, ലീഗുകാർ ലഹരിക്കേസിൽപ്പെടുന്നുവെന്ന് കായികമന്ത്രിയുടെ മറുപടി; നിയമസഭയിൽ വാക്പോര്
അധിക്ഷേപ പരാമർശം മന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ലഹരിക്കേസിനെ ചൊല്ലി സഭയിൽ പ്രതിപക്ഷവും മന്ത്രി വി.അബ്ദുറഹമാനും തമ്മിൽ തർക്കം. എത്ര നിയോജകമണ്ഡലത്തിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിച്ചു എന്ന നജീബ് കാന്തപുരത്തിന്റെ ചോദ്യത്തോട് ലഹരിക്കടത്തിൽ ലീഗുകാർ ഉൾപെടുന്നുണ്ടെന്ന് പറഞ്ഞുതുടങ്ങിയാണ് കായിക മന്ത്രി മറുപടിനൽകിയത്.
അധിക്ഷേപ പരാമർശം മന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.ചോദ്യകർത്താവ് മന്ത്രിയെ അധിക്ഷേപിച്ചിട്ടുണ്ടെന്നും പരാമർശങ്ങൾ രേഖയിലുണ്ടാവില്ലെന്നും സ്പീക്കർ പ്രതികരിച്ചു.പാർട്ടി തിരിച്ചുള്ള കണക്ക് പുറത്തുവിടണമെന്ന് നജീബ് കാന്തപുരം പരിഹസിച്ചു.
Next Story
Adjust Story Font
16