Quantcast

ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കെ.എം ഷാജി കൂടിക്കാഴ്ച നടത്തും

ലീഗിൽ നടക്കുന്നത് പാർട്ടി പുനഃസംഘടനക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

MediaOne Logo

Web Desk

  • Updated:

    17 Sep 2022 1:32 AM

Published:

17 Sep 2022 1:01 AM

ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കെ.എം ഷാജി കൂടിക്കാഴ്ച നടത്തും
X

കേഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കെ.എം ഷാജി കൂടിക്കാഴ്ച നടത്തും. പരസ്യപ്രസ്താവനകളില്‍ മുസ്‍ലിം ലീഗ് വിശദീകരണം തേടാനിരിക്കെയാണ് ഷാജി സാദിഖലി തങ്ങളെ കാണുന്നത്. ലീഗിൽ നടക്കുന്നത് പാർട്ടി പുനഃസംഘടനക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

പൊതുവേദികളില്‍ പരോക്ഷമായി നേതൃവിമർശങ്ങളുയർത്തുന്നുവെന്ന ആരോപണം നേരിടുന്ന ഷാജിയോട് വിശദീകരണം തേടാന്‍ മുസ് ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഗള്‍ഫിലെ പരിപാടികള്‍ക്ക് ശേഷം ഇന്നലെ കോഴിക്കോടെത്തിയ ഷാജി ഇന്നോ നാളെയോ പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

സംസ്ഥാന പ്രവർത്തക സമിതിയോഗത്തിന് ശേഷം സാദിഖലി തങ്ങളുമായി സംസാരിച്ചെന്ന തെറ്റായ പ്രസ്താവന സംബന്ധിച്ച വിശദീകരണവും ഷാജിക്ക് നല്‍കേണ്ടിവരും. ലീഗിനകത്തെ പി.കെ കുഞ്ഞാലിക്കുട്ടി - കെ.എം ഷാജി പോരിന്‍റെ ഭാഗമായാണ് പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സി.പി.എമ്മുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്ന കുഞ്ഞാലിക്കുട്ടിയെ പാർട്ടിക്കകത്ത് നേരിട്ടും പുറത്ത് പരോക്ഷമായും എതിർക്കുകയാണ് ഷാജിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. കെ.എം ഷാജിയുടെ പരസ്യ വിമർശങ്ങള്‍ ആയുധമാക്കി നേതൃത്വം മുഖേന ഷാജിയെ നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് മറുപക്ഷം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. മെമ്പർഷിപ്പ് കാമ്പയിനോടെ തുടങ്ങുന്ന പാർട്ടി പുനഃസംഘടനയിലും പാർട്ടിക്കകത്തെ പോര് പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.



TAGS :

Next Story