വിവിധ വകുപ്പുകളിലെ സി.ഐ.ടി.യു സമരം അവസാനിപ്പിക്കാൻ ഇടതുമുന്നണി
സമരങ്ങള്‍ നീണ്ട് പോകുന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്ക മുന്നണി നേതൃത്വത്തിലുണ്ട്.
![വിവിധ വകുപ്പുകളിലെ സി.ഐ.ടി.യു സമരം അവസാനിപ്പിക്കാൻ ഇടതുമുന്നണി വിവിധ വകുപ്പുകളിലെ സി.ഐ.ടി.യു സമരം അവസാനിപ്പിക്കാൻ ഇടതുമുന്നണി](https://www.mediaoneonline.com/h-upload/2022/04/15/1289555-citu-news.webp)
തിരുവനന്തപുരം: വിവിധ വകുപ്പുകള്‍ക്കെതിരെ സി.ഐ.ടി.യു നടത്തുന്ന സമരം അവസാനിപ്പാക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാരംഭിക്കണമെന്ന് ഇടത് മുന്നണിയില്‍ അഭിപ്രായം. സമരങ്ങള്‍ നീണ്ട് പോകുന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്ക മുന്നണി നേതൃത്വത്തിലുണ്ട്. സി.ഐ.ടി.യു നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷവും ആലോചിക്കുന്നുണ്ട്.
കെ.എസ്.ഇ.ബിക്കും കെ.എസ്.ആര്‍.ടി.സിക്കും പുറമെ ജലഅതോറിറ്റിയിലും സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ് സി.ഐ.ടി.യു. മുന്നണിയിലെ ഘടകകക്ഷികളുടെ വകുപ്പുകളിലാണ് സിപിഎമ്മിന്‍റെ വര്‍ഗബഹുജനസംഘടനയായ സി.ഐ.ടി.യു സമരം നടത്തുന്നത്. ഭരണാനുകൂല സംഘടന നടത്തുന്ന സമരം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ടെന്ന അഭിപ്രായം മുന്നണിയിലെ ഘടകകക്ഷികള്‍ക്കുണ്ട്.
മുന്നണിയിലെ പ്രധാനകക്ഷിയെന്ന നിലയില്‍ സമരം അവസാനിപ്പിക്കാന്‍ സി.പി.എം ഇടപെടണമെന്നാവശ്യവും ശക്തമാണ്. കെ.എസ്.ഇ.ബിയിലെ സമരം പരിഹരിക്കാന്‍ നേതാക്കള്‍ മുന്‍കൈ എടുത്തെങ്കിലും ബോര്‍ഡ് ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിലുള്ള അതൃപ്തി സിപിഎമ്മിനുണ്ട്. സര്‍ക്കാരിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് കൊടുക്കുന്ന വടിയായി സമരങ്ങള്‍ മാറുമെന്നാശങ്കയും ഘടകകക്ഷികള്‍ക്കുണ്ട്. സി.ഐ.ടി.യു സമരങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കണമെന്നഭിപ്രായം പ്രതിപക്ഷത്തും ഉയരുന്നുണ്ട്.
Adjust Story Font
16