Quantcast

'തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവുമായ ബജറ്റ്'; നിരാശാജനകമെന്ന് ഇടത് എം.പിമാർ

ബജറ്റിൽ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു നിർദേശവുമില്ലെന്ന് എ.എ റഹീം എം.പി പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    1 Feb 2023 9:28 AM GMT

തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവുമായ ബജറ്റ്; നിരാശാജനകമെന്ന് ഇടത് എം.പിമാർ
X

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരളത്തിൽനിന്നുള്ള ഇടത് എം.പിമാർ. കർഷകരെ സഹായിക്കുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്ര സർക്കാരിലെ ഒഴിവുകൾ നികത്താനോ ഉള്ള പദ്ധതികളില്ലെന്നും എം.പിമാർ കുറ്റപ്പെടുത്തി.

ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ ബജറ്റിൽ പദ്ധതിയൊന്നുമില്ലെന്ന് എളമരം കരീം എം.പി പറഞ്ഞു. തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവുമായ ബജറ്റ് കുത്തകകൾക്ക് വേണ്ടിയുള്ളതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ബജറ്റിൽ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു നിർദേശവുമില്ലെന്ന് എ.എ റഹീം എം.പി പ്രതികരിച്ചു. പുതു തലമുറയുടെ ജീവിതച്ചെലവ് കൂട്ടുന്ന ബജറ്റാണെന്നും ഭാവി ഇന്ത്യക്ക് വേണ്ടി ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story