Quantcast

'രക്ഷകവേഷം അണിയുന്ന സൈബർ പോരാളികളെ ഇടതുപക്ഷം സൂക്ഷിക്കണം, വിമർശിച്ചത് തിരുത്താൻ വേണ്ടി': ബിനോയ്‌ വിശ്വം

സി.പി.എമ്മിനെ മാത്രമല്ല സി.പി.ഐ കൂടി തിരുത്താനാണ് കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും ബിനോയ്‌ വിശ്വം

MediaOne Logo

Web Desk

  • Published:

    1 July 2024 5:28 AM GMT

Left must beware of cyber-warriors masquerading as saviors to correct criticism: Binoy Vishwam,CPM,latest news,രക്ഷകവേഷം അണിയുന്ന സൈബർ പോരാളികളെ ഇടതുപക്ഷം സൂക്ഷിക്കണം, വിമർശിച്ചത് തിരുത്താൻ വേണ്ടി: ബിനോയ്‌ വിശ്വം
X

തിരുവനന്തപുരം: വിമർശനങ്ങൾ നടത്തിയത് തിരുത്താൻ വേണ്ടിയാണെന്ന വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. സി.പി.എമ്മിനെ മാത്രമല്ല സി.പി.ഐ കൂടി തിരുത്താനാണ് കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. ഇടത് പക്ഷത്തിൽ ജനങ്ങൾക്ക് പ്രതീക്ഷ ഏറെയാണ്, രക്ഷകവേഷം അണിയുന്ന സൈബർ പോരാളികളെ ഇടതുപക്ഷം സൂക്ഷിക്കണം, അവർ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായനശിപ്പിക്കുന്നു അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

സി.പി.എം നേതാക്കളെ സ്വർണ്ണക്കടത്തുകാരായും സ്വർണ്ണം പൊട്ടിക്കലുകാരായും ചിത്രീകരിക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ബിനോയ്‌ വിശ്വം നടത്തിയത്. കണ്ണൂരിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്. പൊതുസമൂഹത്തിന് മുന്നിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ സി.പി.ഐയുടെ തുറന്ന വിമർശനം സി.പി.എമ്മിന് അത്രയും ദഹിച്ചിട്ടില്ല.



TAGS :

Next Story