കെ.എസ്.ഇ.ബിയിലെ ഇടത് യൂണിയനുകൾ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക് ; അന്തിമ തീരുമാനം നാളെ
മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ആവശ്യപ്രകാരമാണ് ചെയർമാനെ കാണാനുള്ള തീരുമാനം സംഘടനകൾ കൈകൊണ്ടത്
കെ.എസ്.ഇ.ബി ഇടത് സംഘടനകളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നടത്തിയ ചർച്ചയിൽ സമരം ഏകദേശം ഒത്തുതീർപ്പായി. നാളെ കെഎസ് ഇബി ചെയർമാനുമായി ചർച നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്‌സ് ഓസോസിയേഷൻ നേതാവ് കെ. ഹരിലാൽ പറഞ്ഞു.
വളരെ പോസിറ്റീവായ നിലപാടാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് കാർ പർച്ചേസ്, സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒഴിവാക്കി പുറത്തുനിന്ന് സോഫ്റ്റ്വെയർ വാങ്ങുന്ന കാര്യം തുടങ്ങിയ വിഷയങ്ങളിൽ സംഘടനകളുമായി കൂടിയാലോചിച്ച ശേഷം നാളെയായിരിക്കും അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ.
മന്ത്രിയുടെ ആവശ്യപ്രകാരമാണ് ചെയർമാനെ കാണാനുള്ള തീരുമാനം സംഘടനകൾ കൈകൊണ്ടത്. പ്രശ്നത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സംഘടനകൾക്ക് ഉറപ്പ് നൽകി. ഇടത് ട്രേഡ് യൂണിയനുകൾ നടത്തിയ സമരം നീണ്ടുപോയ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇന്നലെ രാഷ്ട്രീയ ചർച്ച വിളിച്ചുചേർത്തത്.
Adjust Story Font
16