'നാളെ ഹൈക്കോടതിയെ സമീപിക്കും'; പി.സി ജോർജിനെ വെറുതെ വിട്ടതിനെ നിയമപരമായി നേരിടുമെന്ന് പരാതിക്കാരി
'സ്ത്രീയെന്ന പരിഗണന നൽകാതെയാണ് ജാമ്യം'
കൊച്ചി:പീഡന പരാതിയിൽ പി സി ജോർജിനെ വെറുതെ വിട്ടതിനെ നിയമപരമായി നേരിടുമെന്ന് പരാതിക്കാരി. ഹൈക്കോടതിയെ സമീപിക്കും. സ്ത്രീയെന്ന പരിഗണന നൽകാതെയാണ് ജാമ്യം. പി സി ജോർജിനെതിരായ പരാതിയിൽ രാഷ്ട്രീയമില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. പുതിയ രഹസ്യമൊഴി നൽകും. നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിക്കാരി പറഞ്ഞു. പി.സി.ജോർജ് എട്ടു വർഷമായി അടുത്തിടപഴകുന്നു. തന്റെ ശരീരത്തിൽ തൊട്ടില്ലന്നു മനഃസാക്ഷിയെത്തൊട്ട് പറയാനാവുമോ എന്ന് പരാതിക്കാരി ചോദിച്ചു.
അതിക്രമത്തിനുശേഷം ചികിത്സയിലായിരുന്നു. തന്റെ പരാതിയിൽ കോടതിക്ക് പരിശോധിക്കാനുള്ള സമയം ലഭിച്ചില്ലെന്ന് വിശ്വസിക്കുന്നു 10-02-2022 ലാണ് സംഭവം നടന്നത്. അതിന് ശേഷം താൻ ഇടതു കണ്ണിന്റെ ചികിത്സയിലായിരുന്നെന്നും അതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു. പി.സി രക്ഷകന്റെ ഭാഗത്ത് നിന്നിരുന്ന ആളാണ്. ഫെബ്രുവരി പത്താം തീയതിയിലെ സംഭവത്തോടെയാണ് അത് ഇല്ലാതായത്. ഈ കേസിൽ തനിക്ക് രാഷ്ട്രീയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16