നിയമനകോഴക്കേസ്: ഹരിദാസനെ സാക്ഷിയാക്കാമെന്ന് പൊലീസിന് നിയമോപദേശം
ഹരിദാസൻ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ മൊഴി നൽകിയതിനും പ്രത്യേക കേസ് എടുക്കാമെന്ന് നിയമോപദേശത്തിൽ പറയുന്നു
തിരുവനന്തപുരം: നിയമനകോഴക്കേസിൽ ഹരിദാസനെ സാക്ഷിയാക്കാമെന്ന് പൊലീസിന് നിയമോപദേശം. ഹരിദാസനിൽ നിന്ന് മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ പ്രതിയാക്കേണ്ടതില്ല. ഹരിദാസൻ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ മൊഴി നൽകിയതിനും പ്രത്യേക കേസ് എടുക്കാമെന്നും നിയമോപദേശത്തിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ കേസെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം അഖിൽ സജീവിനെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അഖിൽ മാത്യു നൽകിയ പരാതിയിൽ ആരോ തന്റെ പേരും പദവിയും ദുരുപയോഗം ചെയതു കൊണ്ട് പണം തട്ടിയെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ പരാതിയിൽ ഹരിദാസനെ പ്രതിയാക്കാൻ സാധിക്കില്ല. കാരണം ഹരിദാസന്റെ പണമാണ് നഷ്ടപ്പെട്ടതെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.
അഖിൽ മാത്യുവിന്റെ കേസിലല്ലാതെ പൊലീസിന് വേണമെങ്കിൽ പ്രത്യേകമായി കേസെടുക്കാമെന്ന നിയമോപദേശം കൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹരിദാസൻ വ്യാജ മൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള പേരിൽ പൊലീസിന് സ്വമേദയാ കേസെടുക്കാമെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. ചോദ്യം ചെയ്യൽ പൂർത്തായായി ഹരിദാസന്റെ പങ്ക് വ്യക്തമായ ശേഷം മാത്രമേ ഇത് ഉണ്ടാവുകയുള്ളു. കേസിലെ ഗുഢാലോചനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്. ബാസിത്തിനും അഖിൽ സജീവനും ഒപ്പം ഇരുത്തികൊണ്ട് ഹരിദാസനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
Adjust Story Font
16