Quantcast

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നീളും; തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതികൾ

സ്പീക്കർ പരിഹാസപരമായ നിലപാട് സ്വീകരിച്ചപ്പോൾ അതിനെതിരെ തങ്ങൾ പ്രതികരിക്കുകയായിരുന്നുവെന്ന് ഇ.പി ജയരാജൻ

MediaOne Logo

Web Desk

  • Updated:

    2023-10-16 08:39:16.0

Published:

16 Oct 2023 7:09 AM GMT

Legislative assembly ruckus case has been postponed to December 1
X

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് കേസിൽ വിചാരണ ഇനിയും നീളും. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ച പ്രതികൾ തുടരന്വേഷണത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഡിസംബർ 1ലേക്ക് മാറ്റി.

കേസ് രാഷ്ട്രീയ പക പോക്കലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ആരോപിച്ചു. കേസ് തങ്ങൾക്കെതിരെ ചുമത്തിയത് ഏകപക്ഷീയമാണെന്നും നടന്നത് രാഷ്ട്രീയപക പോക്കലെന്നും അദ്ദേഹം പ്രതികരിച്ചു.

കേസിൽ പ്രതികളായ മന്ത്രി വി.ശിവൻകുട്ടിയും ഇ.പി ജയരാജനും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്നും കേസ് ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്നുമാണ് ഇ.പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്പീക്കർ പരിഹാസപരമായ നിലപാട് സ്വീകരിച്ചപ്പോൾ അതിനെതിരെ തങ്ങൾ പ്രതികരിക്കുകയായിരുന്നുവെന്നും തങ്ങളുടെ മുന്നിൽ വെച്ചാണ് വനിയാ എം.എൽ.എമാരെ കയ്യേറ്റം ചെയ്തതെന്നും യുഡിഎഫ് ആണ് ഇങ്ങനെ ഒരു ഒരക്ഷിതാവസ്ഥ സൃഷ്ടിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


TAGS :

Next Story