വയനാട് പുൽപ്പാറയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം
മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ ചോലവയൽ വിനീത് (36)ന് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്.

കൽപ്പറ്റ: പുൽപ്പാറ റാട്ടക്കൊല്ലി മലയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ ചോലവയൽ വിനീത് (36)ന് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
കയ്യിൽ ചെറിയ പരിക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ അപരിചിതമായ ശബ്ദം കേട്ട് പോയി നോക്കിയതായിരുന്നു വിനീത്. ഇതിനിടെ പെട്ടെന്ന് പുലി ചാടി വീണു. കാപ്പി ചെടികൾക്ക് മുകളിലായാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റെന്നുമാണ് വിനീത് പറയുന്നത്.
Next Story
Adjust Story Font
16