വണ്ടിപ്പെരിയാറിൽ ജനവാസമേഖലയിൽ പുലിയിറങ്ങി
പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചു
ഇടുക്കി വണ്ടിപ്പെരിയാറിൽ ജനവാസമേഖലയിൽ പുലിയിറങ്ങി. മഞ്ജുമല മൂന്നേക്കർ പുതുവൽ ഭാഗത്താണ് പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചത്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരാഴ്ചയായി പുതുവൽ ഭാഗത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴി, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെ കാണാതാകുന്നതും പതിവായിരുന്നു.
കഴിഞ്ഞ ദിവസം സഹായം എന്നയാളുടെ വളർത്തുനായക്ക് നേരെ ആക്രമണമുണ്ടായതോടെയാണ് ഇതിനു പിന്നിൽ പുലിയാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. ഇതോടെ പ്രദേശത്തെ ഇരുപതോളം കുടംബങ്ങൾ ഭീതിയിലായി.
നാട്ടുകാരുടെ പരാതിയെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് വനപാലകർ അറിയിച്ചു.
Next Story
Adjust Story Font
16