മണ്ണാർക്കാട് തത്തേങ്ങലത്ത് പുലിക്കെണി സ്ഥാപിച്ചു
വളർത്തുമൃഗങ്ങളെ ഉൾപ്പെടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു
ജനവാസ മേഖലയിൽ കണ്ട പുലിയെ പിടിക്കുന്നതിനായി വനം വകുപ്പ് മണ്ണാർക്കാട് തത്തേങ്ങലത്ത് കെണി സ്ഥാപിച്ചു. സ്വകാര്യ റബ്ബർ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. വളർത്തുമൃഗങ്ങളെ ഉൾപ്പെടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദും മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദ്ദീനും ഇന്നലെ സ്ഥലം സന്ദർശിച്ച് കെണി സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് മണ്ണാർക്കാട് ഫോറസ്റ്റർ രാജേഷ്, ആനമൂളി സ്റ്റേഷൻ ഫോറസ്റ്റർ അഭിലാഷും ആർ.ആർ.ടി സംഘവും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കൂട് സ്ഥാപിച്ചത്.
Leopard trap was set up at Thathengalam, Mannarkkad
Next Story
Adjust Story Font
16