Quantcast

ഭിന്നത തീരാതെ പാലക്കാട്ടെ ബിജെപി; സംസ്ഥാന ഭാരവാഹി ഉൾപ്പെടെ റോഡ് ഷോയിൽ നിന്ന് വിട്ടുനിന്നു

ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും ഇന്നലെ നടന്ന റോഡ് ഷോയിൽ എത്തിയില്ല

MediaOne Logo

Web Desk

  • Updated:

    22 Oct 2024 6:20 AM

Published:

22 Oct 2024 3:37 AM

ഭിന്നത തീരാതെ പാലക്കാട്ടെ ബിജെപി; സംസ്ഥാന ഭാരവാഹി ഉൾപ്പെടെ റോഡ് ഷോയിൽ നിന്ന് വിട്ടുനിന്നു
X

പാലക്കാട്: സ്ഥാനാർഥി പ്രചാരണം ആരംഭിച്ചിട്ടും ഭിന്നത തീരാതെ പാലക്കാട്ടെ ബിജെപി. സംസ്ഥാന ഭാരവാഹി ഉൾപ്പെടെ സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോയിൽ നിന്ന് വിട്ടു നിന്നു. ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും ഇന്നലെ നടന്ന റോഡ് ഷോയിൽ എത്തിയില്ല.

കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ച സംഭവമുണ്ടായി. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച ഫ്ലക്സാണ് കത്തിച്ചത്. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് 21 പേർ മാത്രമാണ് എത്തിയത്.

നഗരസഭ കൗൺസിലര്‍മാരിൽ ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭാ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിർദേശം നൽകി. സി. കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.



TAGS :

Next Story