കത്ത് വിവാദം: ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴി രേഖപ്പെടുത്തും
ഡി.ആർ അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ സ്റ്റാഫ് തുടങ്ങിയവരുടെയും മൊഴിയെടുക്കും.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന വിവാദത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴി രേഖപ്പെടുത്തും. കത്ത് തന്റേതല്ലെന്ന് കാണിച്ച് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഡി.ആർ അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ സ്റ്റാഫ് തുടങ്ങിയവരുടെയും മൊഴിയെടുക്കും.
കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇന്ന് മേയർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യാനാണ് സാധ്യത.
Next Story
Adjust Story Font
16