Quantcast

നാൽപത് വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യം; ഏഴു തിയറ്ററുകളും അടുത്ത ആഴ്ച വരെ ഹൗസ്ഫുൾ: ലിബർട്ടി ബഷീർ

വിമർശിക്കുന്നവർക്കുള്ള മറുപടികൂടെയാണ് എമ്പുരാന്റെ വിജയമെന്നും ലിബർട്ടി ബഷീർ

MediaOne Logo

Web Desk

  • Updated:

    1 April 2025 6:39 AM

Published:

1 April 2025 6:32 AM

നാൽപത് വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യം; ഏഴു തിയറ്ററുകളും അടുത്ത ആഴ്ച വരെ ഹൗസ്ഫുൾ: ലിബർട്ടി ബഷീർ
X

കൊച്ചി : എമ്പുരാനെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ചിത്രത്തിന്റെ വിജയമെന്ന് നിര്‍മ്മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. തന്റെ നാൽപത് വർഷത്തെ സിനിമാ - തിയറ്റര്‍ ജീവിതത്തിൽ ആദ്യമായാണ് റിലീസിന് അഞ്ചു ദിവസം കഴിഞ്ഞും ഹൗസ്ഫുള്ളായി ചിത്രം പദർശിപ്പിക്കുന്നതെന്നും അടുത്ത ആഴ്ചയിലെ ടിക്കറ്റുകൾ പോലും പൂർണമായും വിറ്റഴിച്ചതായും ലിബർട്ടി ബഷീർ ഫേസ്‌ബുക്കിൽ കുറിച്ചു.

ലിബർട്ടി ബഷീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

എന്റെ നാൽപ്പത് വർഷത്തെ സിനിമാ - തിയറ്റര്‍ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തിയറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം.

കേരളത്തിൽ നിന്നും മാത്രം അഞ്ചു ദിവസത്തിനുള്ളിൽ എമ്പുരാൻ കലക്ട് ചെയ്തത് 50 കോടിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തൽ നിന്ന് മാത്രം 50 കോടി നേടുന്ന ആദ്യ ചിത്രം കൂടെയായി എമ്പുരാൻ അതേസമയം ആഗോളതലത്തിൽ ചിത്രം ഇതിനോടകം 200 കോടിയിലധികം നേടിക്കഴിഞ്ഞു.

TAGS :

Next Story