ലൈഫ് മിഷൻ കേസ്; സന്തോഷ് ഈപ്പനെ ഇ.ഡി ചോദ്യം ചെയ്യുന്നു
ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ സന്തോഷ് ഈപ്പൻ ഇ. ഡിക്ക് കൈമാറി
ലൈഫ് മിഷന്‍ കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇ ഡി ചോദ്യം ചെയ്യുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ സന്തോഷ് ഈപ്പൻ ഇ. ഡിക്ക് കൈമാറി. തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ യൂണിടാക്കിനായിരുന്നു.
കള്ളപ്പണ ഇടപാടും പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും സംബന്ധിച്ച കാര്യങ്ങളാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. നിലവിൽ സന്തോഷ് മാത്രമാണ് കേസിൽ പ്രതി. ഇന്ന് ഉച്ചയോട് കൂടി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ സന്തോഷ് ഈപ്പൻ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. ഡോക്യുമെന്റ്‌സ് പരിശോധിക്കുന്നതിനൊപ്പം തന്നെയാണ് ചോദ്യം ചെയ്യൽ.
നേരത്തേ പദ്ധതിക്ക് വേണ്ടി കമ്മിഷൻ കൈപ്പറ്റിയ കോഴപ്പണം ഡോളറാക്കി മാറ്റി എന്ന പരാതിയും ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലും പരിശോധനയും. നാളെയും തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
Adjust Story Font
16