ലൈഫ് മിഷൻ കേസ്; സിഎം രവീന്ദ്രന് ഇ ഡി നോട്ടീസ്
ഈ മാസം 27ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ ഡി നോട്ടീസ്. ലൈഫ് മിഷൻ കേസിലാണ് നോട്ടീസ്. ഈ മാസം 27ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്.
സ്വപ്നയുടെയും ശിവശങ്കറുമായി നടന്ന വാട്ട്സ് ആപ്പ് ചാറ്റിൽ സി.എം രവീന്ദ്രനെ പരാമർശിച്ചിരുന്നു. ഇതിനെ തുടർന്ന് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണത്തിനോട് സഹകരിച്ചിരുന്നില്ല. അതിന്‍റെ പശ്ചാത്തലത്തിലാണ് സിഎം രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകിയത്.
സിഎം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടിരുന്നു.എല്ലാത്തിനും സഹായം ചെയ്തുകൊടുത്ത ആദ്യത്തെ ഓഫീസർ സിഎം രവീന്ദ്രനാണെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് അദ്ദേഹം കേസിൽ നിന്ന് രക്ഷപെടുകയായിരുന്നെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്നയുടെ മൊഴിയിലടക്കം ഇ.ഡി അന്വേഷണം നടത്തും.
കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവർക്ക് നൽകിയത്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേർത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ
Adjust Story Font
16