Quantcast

ലൈഫ് മിഷന്‍ കോഴക്കേസ്; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ഇന്നലെ രാത്രി സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-21 04:25:32.0

Published:

21 March 2023 12:55 AM GMT

santosh eapen
X

സന്തോഷ് ഈപ്പന്‍

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ഇന്നലെ രാത്രി സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.

കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷിന്‍റേത്. നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ള ലൈഫ് മിഷൻ അഴിമതി കേസിലും സന്തോഷ്‌ അറസ്റ്റിലായിട്ടുണ്ട്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. തൃശൂർ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.



TAGS :

Next Story