Quantcast

757 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം

കോവിഡ് കാലത്ത് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവുമായി പ്രതികളെത്തിയത്.

MediaOne Logo

Web Desk

  • Published:

    3 April 2025 9:46 AM

757 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം
X

പാലക്കാട്: പാലക്കാട് വാളയാർ ചെക്പോസ്റ്റിലൂടെ 757 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പെരിന്തൽമണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു, ബിജു എന്നിവരെയാണ് പാലക്കാട് സെഷൻസ് കോടതി ശിക്ഷിച്ചത്.

15 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം പിഴയുമാണ് ശിക്ഷ. 2021 ഏപ്രിലിലാണ് വിശാഖപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തിയ കഞ്ചാവ് വാളയാറിൽ എക്സൈസ് പിടികൂടിയത്. സംസ്ഥാനത്തെ കഞ്ചാവ് വേട്ടയിലെ ഏറ്റവും വലുതായിരുന്നു ഇതെന്ന് എക്‌സൈസ് പറഞ്ഞിരുന്നു.

കോവിഡ് കാലത്ത് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവുമായി പ്രതികളെത്തിയത്. അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.



TAGS :

Next Story