തൃശൂരും പാലക്കാടും ഭൂചലനം
തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭൂചനം അനുഭവപ്പെട്ടു
തൃശൂരും പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയിലുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റി. തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
Next Story
Adjust Story Font
16